ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ; മലപ്പുറത്തുകാരന്റെ ഫുട്​ബാൾ ​ഷോട്ട്​ ലോക വൈറൽ

0
300

അ​രീ​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച റീ​ലി​ന് (വി​ഡി​യോ) ലോ​ക കാ​ഴ്ച​ക്കാ​രു​ടെ റെ​ക്കോ​ഡി​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഫ്രീ ​സ്റ്റൈ​ൽ ഫു​ട്ബാ​ൾ താ​രം. അ​രീ​ക്കോ​ട് മാ​ങ്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ് വാ​നാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യി ഇ​ടം നേ​ടി​യ​ത്.

നി​ല​വി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​ർ വീ​ക്ഷി​ച്ച റീ​ൽ ഫ്രീ ​സ്റ്റൈ​ൽ വി​ഡി​യോ ഉ​ൾ​പ്പെ​ടെ ചെ​യ്യു​ന്ന ഇ​റ്റ​ലി​ക്കാ​ര​ൻ കാ​ബി​യു​ടെ​താ​ണെ​ന്നാ​ണ് ഗൂ​ഗി​ൾ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വീ​ക്ഷി​ച്ച വി​ഡി​യോ (ലേ​ൺ ഫ്രം ​കാ​ബി) ഇ​തി​ന​കം 289 മി​ല്യ​ൺ (28.9 കോ​ടി) കാ​ഴ്ച​ക്കാ​രി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.

അ​തി​നെ മ​റി​ക​ട​ന്നാ​ണ് റി​സ് വാ​ൻ 10 ദി​വ​സം മു​മ്പ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ഫു​ട്ബാ​ൾ ത​ട്ടു​ന്ന 30 സെ​ക്ക​ൻ​ഡ് റീ​ലി​ന് പ്ര​തി​ക​ര​ണം ല​ഭി​ച്ച​ത്. ഈ ​വി​ഡി​യോ പ​ത്ത് ദി​വ​സം കൊ​ണ്ട് 350 മി​ല്യ​ൺ (35 കോ​ടി) കാ​ഴ്ച​ക്കാ​രാ​ണ് ക​ണ്ട​ത്.

അ​പൂ​ർ​വ നേ​ട്ട​ത്തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് റി​സ് വാ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി ക​ണ്ടു​വ​രു​ന്ന ഫ്രീ ​സ്റ്റൈ​ൽ ഫു​ട്ബാ​ളി​ലേ​ക്ക് റി​സ് വാ​ൻ എ​ത്തു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഫ്രീ​സ്റ്റൈ​ൽ താ​ര​ങ്ങ​ളു​ടെ വി​ഡി​യോ​ക​ൾ പ്ര​ചോ​ദ​ന​മാ​യാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് മി​ക​ച്ച രീ​തി​യി​ലു​ള്ള ക​ഠി​ന പ​രി​ശ്ര​മ​മാ​ണ് റി​സ് വാ​ൻ എ​ന്ന ഈ 21 ​വ​യ​സ്സു​കാ​ര​നെ ഫ്രീ​സ്റ്റൈ​ൽ ഫു​ട്ബാ​ൾ താ​ര​മാ​ക്കി മാ​റ്റി​യ​ത്. പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്ക് പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ​ന്ത് കൊ​ണ്ട് ഈ ​മി​ടു​ക്ക​ൻ ചെ​യ്യു​ന്ന​ത്. ഫു​ട്ബാ​ൾ കൈ​കൊ​ണ്ട് മാ​ത്ര​മ​ല്ല മൊ​ബൈ​ൽ ഫോ​ൺ ഒ​റ്റ​ക്കൈ​യി​ൽ വെ​ച്ചു​കൊ​ണ്ട് ക​റ​ക്കും.

ചാ​ലി​യാ​റി​ന് കു​റു​കെ​യു​ള്ള പെ​രു​ങ്ക​ട​വ് പാ​ല​ത്തി​ൽ ക​യ​റി​യി​രു​ന്ന് റി​സ് വാ​ൻ പു​ഴ​യി​ലേ​ക്ക് കാ​ലി​ട്ടും പ​ന്ത് ത​ട്ടും. മാ​ങ്ക​ട​വ് സ്വ​ദേ​ശി അ​ബ്ദു​ൽ മ​ജീ​ദ്- മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ്സി​ൻ, റി​ഫാ​ൻ, ഇ​ർ​ഫാ​ന ത​സ്നി.

https://www.instagram.com/reel/CzydCF-vI9D/?utm_source=ig_web_copy_link

LEAVE A REPLY

Please enter your comment!
Please enter your name here