കാസര്‍കോട് 25 ലക്ഷത്തിന്‍റെ കുഴല്‍പണവുമായി ഐഎന്‍എല്‍ നേതാവ് പിടിയില്‍

0
421

കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് ഏരിയാല്‍ സ്വദേശി മുസ്ഥഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡി.വൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അനധികൃത കടത്ത് കാസര്‍കോട് ചക്കര ബസാറില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here