കുമ്പള മദ്‌റസത്തുല്‍ ഹിദായ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും 28 മുതല്‍ 30വരെ

0
101

കുമ്പള: കുമ്പള സി.എച്. സിക്കു സമീപം ത്വാഹ മസ്ജിദിനു കീഴിലെ മദ്രസതുൽ ഹിദായയ്ക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രഗത്ഭ ഇസ്‌ലാമിക പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ത്വാഹമസ്ജിദ് കമ്മിറ്റി പ്രസി. എം.ഇസുദീൻ അധ്യക്ഷത വഹിക്കും.

മഗ്രിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന മജ്ലിസുന്നൂർ സദസിന് എൻ.പി.എം ഷറഫുദ്ദീൻ അൽ ഹാദി റബ്ബാനി തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും.
വെള്ളിയാഴ്ച രാത്രി മുഹമ്മദ് ഫവാസ് അൻസാരി അൽ-നിസാമി പ്രഭാഷണം നടത്തും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും . ഒമ്പതു മണിക്ക് പ്രശസ്ത ഇസ്ലാമിക കഥാപ്രസംഗം കാഥികൻ സുബൈർ മാസ്റ്റർ നേതൃത്വം നൽക്കുന്ന ഇസ്ലാമിക കഥാപ്രസംഗം ഉണ്ടായിരിക്കും.

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ഉമ്മറുൽ ഹുദവി പൂളപ്പാടം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
നവാസ് മന്നാനി മുഖ്യപ്രഭാഷണം നടത്തും

സ്വാഗതസംഘം ചെയർമാൻ ഹനീഫ് കുണ്ടങ്കരടുക്ക അധ്യക്ഷത വഹിക്കും

വാർത്ത സമ്മേളനത്തിൽ ത്വാഹ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എം.ഇസുദ്ദീൻ ജനറൽ സെക്രട്ടറി എൻ. അബ്ദുല്ല താജ്, ട്രഷറർ മുഹമ്മദലി കുണ്ടങ്കരടുക്ക
സ്വാഗതസംഘം കൺവീനർ കെ.എം. അബ്ബാസ് ചെയർമാൻ ഹനീഫ് കുണ്ടങ്കറടുക്ക എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here