ഫോണിലെ ബ്ലൂടൂത്ത് ഓണാക്കി നടന്നാല്‍ ഇനി പണികിട്ടും

0
199

ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയിടുന്നതുകൊണ്ട് വലിയ പ്രശ്‌നമൊന്നുമില്ലെന്ന് കരുതി ആ ഓപ്ഷന്‍ പോലും ശ്രദ്ധിക്കാതെ നടക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇനി ബ്ലൂടുത്ത് ഒന്ന് ശ്രദ്ധിച്ചോളൂ…. ബ്ലൂടൂത്ത് അത്ര സുരക്ഷിതമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. യുറേകോം സുരക്ഷാ ഗവേഷകര്‍ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ ഹാക്കര്‍മാരെ ഈ പിഴവ് സഹായിക്കും. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്പോള്‍ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാന്‍, ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്‌ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പിഴവുകള്‍ ആര്‍കിടെക്ചര്‍ തലത്തില്‍ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്‌നം ബാധിക്കുമെന്ന സൂചനകളുണ്ട്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ബ്ലൂടൂത്ത് 5.4നെയും പ്രശ്‌നം ബാധിച്ചേക്കും. ഉപകരണങ്ങളിലെ ഫയലുകള്‍ കൈമാറാന്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്നതിനാല്‍ ആപ്പിളിന്റെ എയര്‍ഡ്രോപ്പ് സംവിധാനത്തിനും സുരക്ഷാ ഭീഷണിയുണ്ട്.

ബ്ലൂടുത്ത് ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്‌നം ബാധിക്കും. ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ എല്ലാ ഉപകരണങ്ങളിലും ‘6 BLUFFS’ ആക്രമണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ബാധിക്കുമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്.

ആര്‍ക്കിടെക്ചറല്‍ ലെവലില്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല.

ബ്ലൂടുത്ത് ഉപയോഗശേഷം ഓഫാക്കുക എന്നതാണ് മറ്റൊരു പരിഹാരം. ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. പൊതുസ്ഥലത്ത് ബ്ലൂടൂത്ത് വഴി സെന്‍സിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാതെ ഇരിക്കുക എന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം.

LEAVE A REPLY

Please enter your comment!
Please enter your name here