വസ്ത്രവില്‍പ്പനശാലയിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

0
207

ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുള്ള പെരുമ്പാമ്പിനെ കടയില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലാണ് കണ്ടെത്തിയത്.മീററ്റിലെ മാര്‍ക്കറ്റിലാണ് സംഭവം. കടയിലെത്തിയ ഉപഭോക്താക്കളാണ് പാമ്പിനെ കണ്ടത്.

കടയുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. നഗരത്തില്‍ പാമ്പ് എത്തിയതില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here