Thursday, January 23, 2025
Home Latest news ഉപയോക്തൃ ഡാറ്റകള്‍ ചോര്‍ത്തുന്നു; 17 ‘സ്‌പൈ ലോണ്‍’ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത്...

ഉപയോക്തൃ ഡാറ്റകള്‍ ചോര്‍ത്തുന്നു; 17 ‘സ്‌പൈ ലോണ്‍’ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

0
87

ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 ‘സ്‌പൈ ലോണ്‍’ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

18 ആപ്പുകളില്‍ നിന്ന് 17 മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. അവസാന ആപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. ഈ ആപ്പിന്റെ പുതിയ പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഫോണുകളില്‍ നിന്ന് സ്വമേധയാ നീക്കം ചെയ്യണം.

ESET ഗവേഷകര്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഉയര്‍ന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഈ ആപ്പുകള്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകള്‍: AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

LEAVE A REPLY

Please enter your comment!
Please enter your name here