സ്വർണ ബിസ്ക്കറ്റുകൾ വേണമെന്ന് ഫോൺ കോൾ, എത്തിയ ജ്വല്ലറി മാനേജർക്ക് ജൂസ് നല്‍കി, പിന്നീട് നടന്നത് വന്‍ തട്ടിപ്പ്

0
173

തിരുവനന്തപുരം: തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ്ഗദമായി തട്ടിയെടുത്തു. സ്വർണം ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.

ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മാസക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിന്‍റെ ആവശ്യം. 30 ഗ്രാം വരുന്ന മൂന്ന് ബിസ്ക്കറ്റുകളുമായി ജ്വല്ലറി മാനേജർ ഹോട്ടലിലെത്തി. ഹോട്ടൽ റിസപ്ഷനിൽ തട്ടിപ്പുകാരൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സ്വർണമെത്തിക്കാൻ വൈകിയതിൽ തട്ടിപ്പുകാരൻ മാനേജറോട് തട്ടികയറുകയും ചെയ്തു. പിന്നീട് ഹോട്ടലിന്‍റെ റസ്റ്റോററ്റിന് സമീപത്തേക്ക് പോയി. മൂന്ന് ബിസ്ക്കറ്റുകള്‍ കൈയിൽ വാങ്ങി. മുതലാളിയെ കാണിച്ച് പണം കൊണ്ടുവരാമെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ റസ്റ്റോറ്റിനകത്തേക്ക് കയറി. ജ്വല്ലറി മാനേജർക്ക് ഒരു ജൂസ് നൽകാനും തട്ടിപ്പുകാരൻ പറഞ്ഞു.

റെസ്റ്റോററ്റിന്‍റെ മറ്റൊരു വാതിൽ വഴി സ്വർണം വാങ്ങിയ ആൾ രക്ഷപ്പെട്ടു. ജൂസും കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും പണുമായി ആളെ കാണാത്തതിനാൽ മാനേജർ ഫോണിൽ വിളിച്ചു. ഫോണും ഓഫാക്കി അപ്പോഴേക്കും തട്ടിപ്പുകാരൻ മുങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ നമ്പറിന്‍റെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here