ജനങ്ങൾക്ക് പുതുവർഷ സമ്മാനം നൽകാനൊരുങ്ങി മോദി; ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും, പ്രഖ്യാപനം ഉടൻ

0
163

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതൽ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

ആഗോള മേഖലയിൽ ക്രൂഡോയിൽ വില കുറയുന്നതിനാൽ ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറഞ്ഞേക്കാമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ധന വില കുറയുന്നതോടെ അടുത്ത ദിവസങ്ങളിൽ വാഹന വില്പനയിലും ഉയർച്ചയുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ.

നൈമക്സ് വിപണിയിൽ നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിനടുത്താണ്. പശ്ചിമേഷ്യയിൽ ബാരലിന് 78 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് വിലയിൽ ആശ്വാസം ലഭിച്ചതോടെ പെട്രോൾ, ഡീസൽ എന്നിവയുടെ ഉത്പാദന ചെലവിൽ ഗണ്യമായ കുറവുണ്ടായെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികൾ പറയുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി ക്രൂഡ് വില 80 ഡോളറിന് മുകളിലായിരുന്നതിനാൽ നേരിട്ട അധിക ബാദ്ധ്യത നികത്തുന്നതുവരെ വിലയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് പൊതു മേഖലാ എണ്ണ കമ്പനികളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here