സൊമാറ്റോയില്‍ വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലി; വീഡിയോ

0
170

ഇത് ഓൺലൈൻ ഓര്‍ഡറുകളുടെ കാലമാണെന്ന് തന്നെ പറയാം. വസ്ത്രങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും, ഗാഡ്ഗെറ്റുകളും മുതല്‍ വീട്ടുസാധനങ്ങള്‍ വരെ ഇന്ന് ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഏറെയും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവ് വന്നിട്ടില്ല.

എന്നാലിങ്ങനെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുമ്പോള്‍ ചില ഉത്പന്നങ്ങളെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരാം. പ്രത്യേകിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് അധികവും ഇങ്ങനെയുള്ള പരാതികള്‍ വരാറ്.

ഭക്ഷണത്തിന്‍റെ ഗുണമേന്മ, ശുചിത്വം എന്നിവയുടെയെല്ലാം പേരിലാണ് അധികം പരാതികളും വരാറ്. ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണൊരു വീഡിയോ. ഹൈദരാബാദിലുള്ളൊരു കുടുംബമാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കിട്ടിരിക്കുന്നത്.

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത ഒരു പല്ലിയെ കിട്ടിയിരിക്കുകയാണിവര്‍ക്ക്. ഇതാണ് വീഡിയോയുടെ ഉള്ളടക്കം. ബിരിയാണി കൊണ്ടുവന്ന് വിളമ്പുന്നതിനിടെ തന്നെ പല്ലി ഇവരുടെ ശ്രദ്ധയില്‍ പെട്ടു എന്നാണ് സൂചന. എന്തായാലും വിശദമായി തന്നെ ഇത് വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

പലരും ഈ വീഡിയോ കാണാൻ ആകുന്നില്ലെന്നാണ് പറയുന്നത്. ഇത് കണ്ടാല്‍ പിന്നെ പുറത്തുനിന്ന് വല്ലതും ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ സമാധാനമുണ്ടാകില്ലെന്നും എന്ത് വിശ്വസിച്ചാണ് നമ്മള്‍ ഓൺലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിക്കുകയെന്നുമെല്ലാം ആളുകള്‍ രോഷത്തോടെ കമന്‍റില്‍ ചോദിക്കുന്നു.

നിരവധി പേര്‍ ഈ വീഡിയോ ഒരു ബോധവത്കരണത്തിനെന്ന പോലെ സോഷ്യല്‍ മീഡിയയ്കക്ക് അകത്തും പുറത്തുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഇതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയും സൊമാറ്റോയും രംഗത്തെത്തി.

രണ്ട് ദിവസം മുമ്പ് ഹൈദരാബാദില്‍ തന്നെ ഇതുപോലെ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് ചത്ത പാറ്റയെ കണ്ടെടുത്തതും വലിയ വാര്‍ത്തയായിരുന്നു. ഇതും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പങ്കുവയ്ക്കപ്പെട്ടതും ചര്‍ച്ചയായതും.

വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here