വൃദ്ധയ്ക്ക് മര്‍ദനം; മരുമകൾ മഞ്ജുമോൾ തോമസ് ഹയർസെക്കണ്ടറി അധ്യാപിക; അറസ്റ്റ്; വധശ്രമം, ജാമ്യമില്ലാ വകുപ്പുകള്‍

0
230

കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർ​ഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുറച്ചു നാളുകളായി മരുമകളുടെ ഭാ​ഗത്ത് നിന്ന് അതിക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. മകനില്ലാത്ത സമയത്താണ് ഇവർ അമ്മയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 

ഇന്നലെയും സമാനമായ രീതിയിൽ ഇവരെ ആക്രമിച്ചിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച്, തലക്ക്  ഇടിച്ചു. മാത്രമല്ല, കാലു മടക്കി അടിവയറ്റിൽ ചവിട്ടിയെന്നും മറിയാമ്മ തോമസ് നൽകിയ പരാതിയിൽ പറയുന്നു. കയ്യിൽ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഇവർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട്  അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മുതിർന്ന പൗരൻമാർക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.  

LEAVE A REPLY

Please enter your comment!
Please enter your name here