‘ഇറച്ചിയില്‍ മണ്ണുപറ്റും’; ഹാഷ്മി താജ് ഇബ്രാഹിന് നേരെ നവസൈബര്‍ സഖാക്കളുടെ ഭീഷണി

0
270

യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ട്വന്റിഫോര്‍ പ്രതിനിധിക്കെതിരായി സൈബര്‍ ആക്രമണം തുടരുകയാണ്. ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് ഇതില്‍ ഒടുവിലത്തേത്. കോമറേഡ്‌സ് പിജെ കണ്ണൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നു.

സിപിഐഎം ഇടവണ്ണ ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ഹാഷ്മിക്ക് നേരെയുള്ള ഭീഷണിയുടെ തുടക്കം. റയാന്‍ നൗഷാദ് എന്നയാളാണ് നമ്പര്‍ പ്രചരിപ്പിച്ചത്. ‘ട്വന്റിഫോര്‍ ചാനലിലെ ഹാഷ്മിക്ക് നേരിട്ട് അഭിവാദ്യം അര്‍പ്പിക്കുന്നവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം’ എന്നതായിരുന്നു നമ്പരിനൊപ്പമുളള പോസ്റ്റ്. പിന്നാലെ നൂറുകണക്കിന് ഭീഷണികോളുകള്‍ അര്‍ധരാത്രിയോടെ ഫോണിലേക്കെത്തി. ഇപ്പോഴും കോളുകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

സിപിഐഎം സൈബര്‍ പോരാളികളുടെ നേതൃത്വത്തിലുള്ള പോരാളി ഷാജി എന്ന എഫ്ബി പേജിലും ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നുണ്ട്. തെറിവിളിയും കൊലവിളിയും അടങ്ങുന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here