കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പിണറായി വിജയൻ

0
149

പാലക്കാട്: കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യോജിക്കാൻ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളിൽ ബി.ജെ.പിയുടെ സമ്പൂർണ്ണ തകർച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിർത്തി നേരിട്ടാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലെ പലരും കോൺഗ്രസിൽ നിന്നുകൊണ്ട് ബി.ജെ.പിയുടെ രഹസ്യ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസും രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇത്തരത്തിലുള്ള രഹസ്യ ഏജന്റുമാരാണെന്നും റിയാസ് കുറ്റപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here