കഞ്ചാവ് സംഘത്തിന്റെ ക്രൂരത കോഴികളോടും; വീട് ആക്രമിച്ച് മതിയാകാത്ത സംഘം കുത്തിപ്പൊട്ടിച്ചത് കോഴികളുടെ കണ്ണുകള്‍

0
143

തൃശൂര്‍ എരവിമംഗലത്ത് കഞ്ചാവ് സംഘം വീട് ആക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഷാജുവിന്റെ വീട്ടിലെ കോഴികളുടെ കണ്ണുകള്‍ അക്രമി സംഘം കുത്തിപ്പൊട്ടിച്ചത് കുടുംബത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപകമായ ആക്രമണമാണ് അക്രമി സംഘം നടത്തിയിട്ടുള്ളത്.

വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനല്‍ അടിച്ച് തകര്‍ത്ത സംഘം പുല്‍ക്കൂട് നശിപ്പിച്ച് ഇതില്‍ കുരിശ് സ്ഥാപിക്കുകയും ഫിഷ് ടാങ്കില്‍ കല്ലും മണ്ണും നിറയ്ക്കുകയും ചെയ്തു. ഇതിന് പുറമേ ശുചിമുറിയിലെ ടൈലുകള്‍ സഹിതം തകര്‍ത്ത സംഘം ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിയുകയും ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ തൃപ്തരാകാത്ത സംഘം വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അക്രമി സംഘത്തെ കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here