വമ്പന്‍ പ്രവചനവുമായി ബ്രയാന്‍ ലാറ; ‘എഴുതിവെച്ചോളു, ആ ഇന്ത്യന്‍ താരം എന്റെ 400 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കും’

0
216
Brian Lara at St Regis

ലോക ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 400 റണ്‍നേട്ടം മറികടക്കാന്‍ പോകുന്ന താരത്തെ പ്രവചിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ 400 റണ്‍സിന്റെ റെക്കോര്‍ഡും 1994ല്‍ കൗണ്ടി ക്രിക്കറ്റില്‍ കുറിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 501 റണ്‍സിന്റെ റെക്കോര്‍ഡും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മറികടക്കുമെന്നാണ് ലാറയുടെ പ്രവചനം.

എന്‍റെ ഈ വാക്കുകള്‍ എഴുതിവെച്ചോളു, ഗില്ലായിരിക്കും എന്റെ ഈ രണ്ട് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പോകുന്ന താരം. നിലവിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണ്. വരും വര്‍ഷങ്ങളില്‍ ഗില്ലായിരിക്കും ലോക ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നിലവില്‍ ഗില്‍. കരിയറില്‍ ഇതുവരെ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളില്‍ 966 റണ്‍സാണ് ഗില്‍ നേടിയത്.

ഗില്‍ ലോകകപ്പില്‍ സെഞ്ചുറി നേടിയില്ലായിരിക്കാം. പക്ഷെ അദ്ദേഹം ഇതുവരെ കളിച്ച കളികള്‍ കണ്ടാല്‍ അവന്‍ വരാനിരിക്കുന്ന പല ഐസിസി ടൂര്‍ണമെന്റുകളുടെയും താരമാകുമെന്നുറപ്പാണ്- ലാറ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here