ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !! ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി

0
171

തിരുവനന്തപുരം :2024 ജനുവരിയില്‍ 16 ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ബാങ്കുകള്‍ പ്രവർത്തിക്കാത്തത്. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നുണ്ട്. ഞായറാഴ്ചകളും രണ്ടാം ശനി, നാലാം ശനി, ന്യൂ ഇയര്‍ ഡേ, റിപ്പബ്ലിക് ദിനം ഉള്‍പ്പെടെയാണ് അവധി നൽകിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക അവധികളിൽ വ്യത്യാസമുണ്ടാകും.

ജനുവരി 01 പുതുവത്സര ദിനം,ജനുവരി 07 ഞായർ,ജനുവരി 11 മിഷനറി ദിനം (മിസോറാം),
ജനുവരി 12 സ്വാമി വിവേകാനന്ദ ജയന്തി (പശ്ചിമ ബംഗാൾ), ജനുവരി 13 രണ്ടാം ശനിയാഴ്ച,
ജനുവരി 14 ഞായർ, ജനുവരി 15 പൊങ്കൽ/തിരുവള്ളുവർ ദിനം (തമിഴ്നാട്, ആന്ധ്രാപ്രദേശ്),
ജനുവരി 16 തുസു പൂജ (പശ്ചിമ ബംഗാൾ, അസം),ജനുവരി 17 ഗുരു ഗോവിന്ദ് സിംഗ് ജയന്തി,
ജനുവരി 21 ഞായർ,ജനുവരി 23 നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി, ജനുവരി 25 സംസ്ഥാന ദിനം (ഹിമാചൽ പ്രദേശ്),ജനുവരി 26 റിപ്പബ്ലിക് ദിനം,ജനുവരി 27 നാലാം ശനി, ജനുവരി 28 ഞായർ,ജനുവരി 31 മീ-ഡാം-മീ-ഫി (ആസാം) എന്നിങ്ങനെയാണ് അവധികൾ

LEAVE A REPLY

Please enter your comment!
Please enter your name here