മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ

0
123

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നു. ഇക്കാര്യം വൈഎസ്ആർ പാർട്ടി തങ്ങളുടെ ഔദ്യോ​ഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. വിഡിയോ സഹിതമാണ് ട്വീറ്റ്. 38 വയസുകാരനായ താരം 2019ലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ കളിച്ച താരം ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്നു. ചെന്നൈക്ക് മുംബൈ മുംബൈ ഇന്ത്യൻസിലും നിർണായക പ്രകടനങ്ങൾ നടത്തി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റായുഡു പാർട്ടി അം​ഗത്വം സ്വീകരിച്ചത്. ഉപ മുഖ്യമന്ത്രി നാരായണ സ്വാമി, എംപി പെഡ്ഡിറെഡി മിഥുൻ റെഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ബറോഡ് വിദർഭ തുടങ്ങിയ ടീമുകളിൽ കളിച്ച റായുഡു ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി-20 മത്സരങ്ങളും കളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here