പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു; നിരന്തരം സഞ്ചരിക്കുന്നു; മുഖ്യമന്ത്രിക്ക് കാരവന്‍ വേണമെന്ന് എഡിജിപി

0
190

മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാനവിഭാഗം എഡിജിപി എം.ആര്‍. അജിത്കുമാര്‍. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണ്. അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ ആവശ്യമാണ്.

മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24 മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അല്പനേരം മാറിനിന്നാല്‍ ആ റോള്‍ ചെയ്യാന്‍ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അതിനാല്‍ ഏതുനേരത്തും അതിന് കഴിയുന്ന സംവിധാനമാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ളതിനെക്കാള്‍ വലിയ സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. സുരക്ഷാ ഭീഷണികള്‍ പുറത്തുപറയാനാകില്ല. മാവോവാദി ഭീഷണിയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വ്യക്തിക്ക് സുരക്ഷയൊരുക്കുമ്പോള്‍ നേരിയ സാധ്യതപോലും തള്ളിക്കളയാതെ പരിഗണിക്കണമെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പെരുമ്പാവൂരില്‍ നവകേരള സദസ്സിന്റെ ബസിനുനേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ ഏറ് ഉണ്ടായതില്‍പ്പിന്നെയാണ് പോലീസ് നടപടി കടുപ്പിച്ചത്. പോലീസിന്റെ മുഴുവന്‍ സംവിധാനവും പൂര്‍ണമായി റോഡിലിറങ്ങി. മുഴുവന്‍ പോലീസിനും അഭിമാനിക്കാവുന്ന അസൈന്‍മെന്റായിരുന്നു നവകേരളസദസ്സിന്റെ സുരക്ഷയെന്നും അവകാശപ്പെട്ടു. മുഖ്യമന്ത്രിക്ക് നവകേരള ബസ് വാങ്ങിയത് വിവാദമായിരിക്കുന്നത് വന്‍ വിവാദമായിരിക്കുമ്പോഴാണ് പുതിയ കാരവന്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here