അക്കൗണ്ട് ചോരും: ‘ഫ്രീ ​വൈ ഫൈ’​യി​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്ത​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്

0
142

തൃ​ശൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്സ്പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ പ​ര​മാ​വ​ധി ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗ​ജ​ന്യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

സൗ​ജ​ന്യ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ബ​ന്ധി​പ്പി​ച്ച് യു.​പി.​ഐ, നെ​റ്റ് ബാ​ങ്കി​ങ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. പാ​സ് വേ​ഡും യു.​പി.​ഐ ഐ​ഡി​യും ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ബ്ലി​ക് വൈ ​ഫൈ മു​ഖേ​ന ചോ​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ രേ​ഖ​ക​ൾ, ഫോ​ട്ടോ​ക​ൾ, ഫോ​ൺ ന​മ്പ​റു​ക​ൾ, ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ചോ​ർ​ത്തി​യെ​ടു​ക്കാ​ൻ ഹാ​ക്ക​ർ​മാ​ർ​ക്ക് ഇ​തി​ലൂ​ടെ ക​ഴി​യും. പൊ​തു ഹോ​ട്ട്സ്പോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ക്കു​ക​യോ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്.

ഇ​ത്ത​ര​ത്തി​ൽ ഓ​ണ​ലൈ​ൻ വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ക​യോ മ​റ്റ് സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ർ​മി​ക്കു​ക, ഒ​രു മ​ണി​ക്കൂ​റി​ന​കം വി​വ​രം 1930ൽ ​അ​റി​യി​ച്ചാ​ൽ പൊ​ലീ​സി​ന് പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ളു​പ്പ​ത്തി​ൽ ക​ഴി​യു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here