ആധാര്‍ പുതുക്കല്‍ സമയപരിധി നീട്ടി; മാര്‍ച്ച് 14 വരെ സൗജന്യമായി ചെയ്യാം

0
253

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). മാര്‍ച്ച് 14 വരെയാണ് സമയം അനുവദിച്ചത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാന്‍ അവസരമുള്ളത്. ഡിസംബര്‍ 14 ആയിരുന്നു മുന്‍പ് അനുവദിച്ച സമയം.

വിവരങ്ങള്‍ പുതുക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാനായതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. തിയതി നീട്ടി നല്‍കിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങളിലൂടെയും 50 രൂപ ഫീസ് നല്‍കിയും പുതുക്കല്‍ തുടരാം.

എന്‍​റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here