കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു

0
223

അജ്മാൻ: കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്.

കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ് അസ്മ, ഭാര്യ നബീസത്തുൽ മിസ്രിയ, ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടപപോകും.

LEAVE A REPLY

Please enter your comment!
Please enter your name here