യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അൽ ഐനിലെ തിരക്കേറിയ റോഡ് പത്ത് ദിവസത്തേക്ക് ഭാഗികമായി അടച്ചു

0
150

അബുദാബി: അൽ ഐനിലെ ഏറെ തിരക്കുള്ള റോഡ് പത്ത് ദിവസത്തേക്ക് അടച്ചിടും. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡാണ് ഭാഗികമായി അടച്ചിടുക. അടച്ച റോഡുകൾക്ക് പകരം ബദൽ റോഡുകൾ ഉപയോഗിച്ച് വേണം യാത്രക്കാർ സഞ്ചരിക്കാനെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച (2023 ഡിസംബർ 10) ആരംഭിച്ച അടച്ചിടൽ ഡിസംബർ 20 ബുധനാഴ്ച വരെ നിലവിലുണ്ടാകും. താഴെയുള്ള മാപ്പ് അടച്ചുപൂട്ടിയ റോഡുകൾ ഏതാണെന്ന് വ്യക്തമാക്കും.

സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡ് ഭാഗികമായി അടച്ചതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here