മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു

0
116

ജയ്പൂര്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്‌നോപാല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായും സൈന്യം വ്യക്തമാക്കി. രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് ഏറ്റവും അടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്നത് പത്ത് കിലോമീറ്റര്‍ അകലെയാണ്. ഇവിടേക്ക് സുരക്ഷാ സേന എത്തുമ്പോഴേക്ക് 13 മൃതദേഹങ്ങളാണ് കണ്ടെത്താനായതെന്ന് സൈന്യം പഞ്ഞു. ലെയ്തു ഗ്രാമത്തിലായിരുന്നു ഈ മൃതദേഹംങ്ങള്‍ കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം മൃതദേഹങ്ങളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. പരസ്പരം ഏറ്റുമുട്ടിയതാണെങ്കില്‍ കൊല്ലപ്പെട്ടാല്‍ ആയുധം കണ്ടെത്താന്‍ സാധിക്കേണ്ടതാണ്. ലെയ്തു മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തോന്നുന്നില്ല.. ഇവര്‍ മറ്റേതെങ്കിലും ഇടത്ത് നിന്ന് വന്നതാവാം. അവര്‍ ഈ സായുധ സംഘവുമായി ഏറ്റുമുട്ടല്‍ നടത്തുകയും, കൊല്ലപ്പെടുകയും ചെയ്തതാവാമെന്ന് സുരക്ഷാ സേന പറയുന്നു.

പൊലീസിനോ സുരക്ഷാ സേനയ്‌ക്കോ കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കുമെന്ന് സൈന്യം പറഞ്ഞു. മെയ് മൂന്ന് മുതല്‍ മെയ്തികളും കുക്കികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതുവരെ 182 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.ഇക്കഴിഞ്ഞ ഞായറാഴ്ച്ച അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. മെയ്തികളോ കുക്കികളോ ഭൂരിപക്ഷമുള്ള ജില്ലകളിലാണ് വലിയ രീതിയില്‍ അക്രമം നടന്നത്. ഏറ്റുമുട്ടലുകളും, തട്ടിക്കൊണ്ടുപോകലുകളും വരെ ഈ ജില്ലകളില്‍ അരങ്ങേറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here