പീഡനക്കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും പിഴയും

0
223

കാസർകോട്: വിദ്യാർഥിനിയായ ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.

പൈവെളിഗെ കുരുഡപ്പദവ് സുങ്കതകട്ടയിലെ ഡി. ആദമിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവും അനുഭവിക്കണം. 2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. ഞായറാഴ്ച ദിവസം മദ്രസയിലെത്തിയ പെൺകുട്ടിയെ ക്ലാസിൽ വെച്ച് പീഡിപ്പിച്ചുവെന്നതാണ് കേസ്.

കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ ആയിരുന്ന എം. കൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here