ഒടുവിൽ തീരുമാനമെടുത്ത് ബിസിസിഐ; ടി20 ലോകകപ്പിൽ രോഹിത്തിന് അവസാന അവസരം, പക്ഷെ വിരാട് കോലിയെ വേണ്ട

0
171

മുംബൈ: അടുത്തവര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും ഉടന്‍ കോലിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് ഫൈനല്‍ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ല, ട്രഷറര്‍ ആശിശ് ഷെലാര്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടി20 ടീമിലെ സ്ഥാനവും ചര്‍ച്ചയായത്.

ഇരുവരും 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. രോഹിത് ശര്‍മക്ക് ടി20 ക്രിക്കറ്റില്‍ അവസാനമായി ഒരു അവസരം കൂടി നല്‍കാന്‍ ബിസിസിഐ തയാറാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കുന്ന കളിക്കാരനെയാണ് മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ നോട്ടമിടുന്നത്. വിരാട് കോലിയാകട്ടെ നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുന്ന കളിക്കാരനാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്‍റെയും കോലിയുടെയും ടി20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും അതില്‍ വിരാട് കോലിക്ക് ഇനി ടി20 ടീമില്‍ സ്ഥാനമുണ്ടാകില്ലെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here