മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ പുന:രാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമിരിക്കും: എ.കെ.എം. അഷ്‌റഫ് എം.എല്‍.എ

0
153

ഉപ്പള: മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുന:രാരംഭിച്ചില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഐ.പി, അത്യാഹിത വിഭാഗം പുനഃരാരംഭിക്കുക, ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിര്‍മാണം ആരംഭിക്കുക, ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് യൂത്ത് ലീഗ് മുന്നോട്ട് വച്ചത്.

നിയോജക മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ അധ്യക്ഷനായി. ജന.സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി, എം.ബി യൂസഫ്, അസീസ് മരിക്കെ, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, ഹാദി തങ്ങള്‍ മൊഗ്രാല്‍, അന്തുഞ്ഞി ഹാജി ചിപ്പാര്‍, അബ്ദുല്ല മാദേരി, പിഎം സലിം, എം.പി. ഖാലിദ്, യൂസഫ് ഉളുവാര്‍, എ മുഖ്താര്‍ മഞ്ചേശ്വരം റഹ്‌മാന്‍ ഗോള്‍ഡന്‍, ഷാഹുല്‍ ഹമീദ് ബന്ദിയോട്, അഷ്റഫ് സിറ്റിസണ്‍, ലത്തീഫ് അറബി, അസീസ് ഹാജി മഞ്ചേശ്വരം, അസീസ് കളായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here