കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു.ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം .നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്.കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്.മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു.നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്‍ന്നു.കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായിതില് സന്തോഷമുണ്ട്.മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പരഞ്ഞു.
Home Latest news കാസര്‍കോട് ലീഗ് നേതാവ് നവകരേള സദസ്സില്‍, മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ സംസ്ഥാന കൗൺസിൽ അംഗം എൻഎഅബൂബക്കർ