രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ്

0
77

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടാണ് രാഹുൽ നേടിയത്. രണ്ടാമതെത്തിയ അബിൻ വർക്കി വൈസ് പ്രസിഡന്റാവും. 1,68,588 വോട്ടാണ് അബിൻ നേടിയത്. ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരിൽ എ ഗ്രൂപ്പിന് നേരിയ മുൻതൂക്കമുണ്ട്. അഞ്ച് ജില്ലാ പ്രസിഡന്റുമാർ എ ഗ്രൂപ്പിനൊപ്പം നിൽക്കുന്നവരാണ്. അതേസമയം, കെ സി വേണുഗോപാൽ പക്ഷവും നേട്ടമുണ്ടാക്കി. നാല് ജില്ലാ പ്രസിഡൻറുമാർ കെ സി പക്ഷത്ത് നിന്നുള്ളവരാണ്. എറണാകുളത്ത് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂർ വിജയിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് റിയാസ് മുഹമ്മദ് വിജയിച്ചു.

അതേസമയം, സംഘടനയെ ഒറ്റക്കെട്ടായി നയിക്കുമെന്നും ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിറവേറ്റുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് കാണാൻ ഉമ്മൻചാണ്ടി ഇല്ലാത്തത് വേദനയാണെന്ന് രാഹുൽ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് പ്രവർത്തകർ നൽകിയിരിക്കുന്നതെന്നും സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here