ബന്ധുക്കളുടെ കരച്ചിൽ ഉച്ചത്തിലായി; ചെന്നെയിൽ ‘മരിച്ച’ യുവാവ് കണ്ണുതുറന്നു, ആശുപത്രിയിലേക്ക് മാറ്റി

0
246

ചെന്നൈ: ‘മൃതദേഹം’ പൊതുദർശനത്തിന് വെക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ‘മരിച്ച’ യുവാവിന് ജീവൻവെച്ചു. തിരുച്ചിറപ്പള്ളി മണപ്പാറയ്ക്കുസമീപം പൊന്നപ്പട്ടിയിലുള്ള ആണ്ടിനായ്ക്കർ(23)ക്കാണ് ‘പുനർജന്മം’ ലഭിച്ചത്. യുവാവ് മരിച്ചെന്നുകരുതി ബന്ധുക്കൾ സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ‘മൃതദേഹ’ത്തിന് ചുറ്റുമിരുന്ന കുടുംബാംഗങ്ങളുടെ കരച്ചിൽ ഉച്ചത്തിലായതോടെ ശബ്ദംകേട്ട് യുവാവ് കണ്ണുതുറക്കുകയായിരുന്നു.

വിഷംകഴിച്ച് ആത്മഹത്യക്ക്‌ ശ്രമിച്ച ആണ്ടിനായ്ക്കരെ ഏതാനും ദിവസംമുമ്പാണ് മണപ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യം വീണ്ടും മോശമായതോടെ തിരുച്ചിറപ്പള്ളിയിലുള്ള ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് ശുപാർശചെയ്തു. ഇതിനായി ആംബുലൻസിൽ കയറ്റിയെങ്കിലും ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിച്ചശേഷം ചലനം നിലച്ചതായി കണ്ടതോടെ മരിച്ചെന്ന് കരുതുകയായിരുന്നു.

തുടർന്ന് മരണാനന്തരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കരച്ചിലും ബഹളവുംകേട്ട് ആണ്ടിനായ്ക്കർ ‘ഉണർന്നത്’. വിവരമറിഞ്ഞ് വീട്ടിലെത്തിയ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ യുവാവിനെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here