‘പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്’, ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

0
199

ദുബായ്: കുട്ടിക്കാലത്ത് സി എച്ച് മുഹമ്മദ് കോയയുടെ ആരാധകനായിരുന്നു താനെന്ന് വ്യവസായി എം എ യൂസഫലി. പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് എം എ യൂസഫലി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ സി എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. എം കെ മുനീറാണ് പുരസ്കാരം നൽകിയത്.

സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതിൽ സി എച്ചിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി എച്ച് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായ സി എച്ച് കാന്‍റീനിന് എം എ യൂസഫലി 2 കോടി രൂപ വാഗ്ദാനം ചെയ്തു. ഡോ. എം കെ മുനീര്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് സി എച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here