ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറഞ്ഞ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരം

0
208

മംഗളൂരൂ:ടൂറിസ്റ്റ് ബസ് വനത്തിനുള്ളിലെ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു യെലഹങ്ക സ്വദേശി സുരേഖ (45)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെ മുഡിഗെരെ താലൂക്കിലെ ഗോണിബീട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചീക്കനഹള്ളി ക്രോസിന് സമീപമാണ് അപകടം. വനത്തിലെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടേ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ അപകട സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഹാസന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

തീര്‍ത്ഥാടന കേന്ദ്രമായ ഹൊറനാട്ടിലേക്ക് പോവുകയായിരുന്ന 48 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ പാതയില്‍ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here