ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ ഒരാളെ മാത്രം

0
236

ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ അത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരിക്കും.കാരണം ന്യൂസിലാൻഡുമായുള്ള സെമിഫൈനൽ കാണാൻ രജനി ഭാര്യ ലതയ്ക്ക് ഒപ്പം വാൻഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിന് മുമ്പ് രജനി ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ വന്നത് 2011 ലോകകപ്പ് ഫൈനലിനായിരുന്നു. സെമിക്ക് രജനി എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന ഡയലോഗ്, തലൈവർ കളി കാണാനെത്തി, ഇനി ഇന്ത്യയ്ക്ക് തോൽക്കാനാവില്ല എന്നായിരുന്നു. രജനി മാത്രമല്ല ഇംഗ്ളീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമും വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും അടക്കമുള്ള പ്രമുഖർ ഗാലറിയിലുണ്ടായിരുന്നു.

ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളിയായി ഓസ്ട്രേലിയ. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 49.4 ഓവറിൽ 212 റൺസിൽ ഒതുക്കിയശേഷം 47.2 ഓവറിൽ 7 വിക്കറ്റ് നഷ്ട‌ത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഓസീസ്.

ഞായറാഴ്ച അഹമ്മദാബാദിലാണ് ഫൈനൽ. ഇത് എട്ടാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലെത്തുന്നത്. അഞ്ചുതവണ കിരീടം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here