ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഒറ്റ ഇടിക്ക് ഭാര്യ കൊന്നു

0
100

ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ കൊണ്ടുപോകാത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ ഒറ്റ ഇടിക്ക് കൊന്നു. പൂനെയിലാണ് സംഭവം. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന മുപ്പത്തിയാറുകാരനായ നിഖില്‍ ഖന്നയാണ് കൊല്ലപ്പെട്ടത്. നിര്‍മാണമേഖലയില്‍ വ്യവയായി ആണ് നിഖില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ രേണുക (38) അറസ്റ്റിലായി. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാന്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രേണുകയുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലയേറിയ സമ്മാനങ്ങള്‍ നല്‍കാന്‍ നിഖില്‍ തയാറായിരുന്നില്ല. ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കാത്തിനെ തുടര്‍ന്നു രേണുകയും നിഖിലും വഴക്കിട്ടിരുന്നു.

വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കു തകര്‍ന്നു, പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് നിഖിലിന് ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 302 പ്രകാരം രേണുകയ്ക്കെതിരെ പോലീസ് കേസെടുത്ത് രേണുകയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here