മയക്കുമരുന്ന് കടത്തിന് ഇടനിലക്കാരാകുന്നത് സ്ത്രീകള്‍; 9 ഗ്രാം എം.ഡി.എം.എയുമായി വീട്ടമ്മ അറസ്റ്റില്‍

0
266

കാസര്‍കോട്: 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍, പഞ്ചത്ത് കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്സൈസ് കാസര്‍കോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.

റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി ഇവരെ നിരീക്ഷണം നടത്തിവരികയായിരുന്നു എക്സൈസ് സംഘം. ഒടുവില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി എക്സൈസിന്റെ പിടിയിലായത്. റിമാന്റിലായ റംസൂണയെ ഹോസ്ദുര്‍ഗ്ഗ് വനിതാ ജയിലിലേയ്ക്ക് മാറ്റി.

എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സതീശന്‍, വി.വി.ഷിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.വി.കൃഷ്ണപ്രിയ, ഡ്രൈവര്‍ ക്രിസ്റ്റിന്‍, പി.എസൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ പി.എസ്.പ്രിഷി എന്നിവരും ഉണ്ടായിരുന്നു.

മയക്കുമരുന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുന്നതിന് യുവതികളെ ഉപയോഗിച്ചാണ് മയക്കുമരുന്നു ഇടപാട് നടത്തുന്നതെന്നാണ് അധികൃതര്‍ക്കു ലഭിച്ചിട്ടുള്ള വിവരം. വിദ്യാര്‍ത്ഥിനികളെയും മയക്കുമരുന്നു റാക്കറ്റുകള്‍ ലക്ഷ്യമിടുന്നതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here