പണമെടുക്കാന്‍ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും കുടുങ്ങി; കാസർകോട് രക്ഷകരായി അഗ്നിരക്ഷാസേന

0
375

കാസർകോട്: പണമെടുക്കാൻ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് കുടുങ്ങി.

എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർകോട് സർവീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മിൽ കുടുങ്ങിയത്.

പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിച്ചു. കാസർകോട് ടൗൺ എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

അഗ്നിരക്ഷാസേന റെസിപ്രോക്കൽ സോ ഉപയോഗിച്ച് വാതിൽ മുറിച്ചാണ് യുവതിയെയും മകളെയും രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here