ചാണകം ഏറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഇന്ത്യയിലെ ഗ്രാമം

0
213

ദീപാവലി ആഘോഷിക്കാനായ് ഓരോ നഗരങ്ങളും ഒരുങ്ങി കഴിഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിളക്കു കൊളുത്തിയും ദീപാവലി ആഘോഷിക്കുന്നതാണ് പരിജിതം. ദീപാവലി ആഘോഷിക്കാന്‍ ഓരോ നഗരത്തിനും അതിന്റേതായ തനതായ രീതികളുണ്ട്. എന്നാല്‍ ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ട്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമമാണ് ചാണക പോരോടെ് ദീപാവലിക്ക് അവസാനം കുറിക്കുന്നത്.

ദീപാവലി കഴിഞ്ഞ് മൂന്നാം ദിനമാണ് ‘ഗോരെഹബ്ബ ഉത്സവം’ ആഘോഷിക്കുന്നത്. ഗ്രാമീണരുടെ ദൈവമായ ‘ബീരേഷ്വര സ്വാമി’ പശുവിന്റെ ചാണകത്തില്‍ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ആഘോഷം. ഉത്സവത്തിന് 300 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസം. ഉത്സവത്തിന്റെ ഭാഗമായി ഗ്രാമത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ചാണകം ട്രാക്ടറുകളില്‍ ബീരേശ്വര സ്വാമി ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് എത്തിക്കും. ‘ഗോരെഹബ്ബ’ ഉത്സവത്തിന് ഉപയോഗിക്കുന്ന ചാണകം കൃഷിസ്ഥലത്ത് തളിച്ചാല്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

ക്ഷേത്രത്തിലെ പൂജാരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതോടെ ചാണകം തുറസ്സായ സ്ഥലത്ത് കൂട്ടിയിടും. ഇതിനു ശേഷമാണ് ആഘോഷം ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷന്‍മാര്‍ പരസ്പരം ചാണകം എറിഞ്ഞ് ആഘോഷത്തിന് ആരവം കൂട്ടും. ഒരു മണിക്കൂറിന് ശേഷം, പങ്കെടുത്ത എല്ലാവരും ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതോടെ ഉത്സവം അവസാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here