കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അസാധര ക്യാച്ചാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ച. കേരള പ്രീമിയര്‍ ലീഗില്‍ കെസിഎസ്എ ടീമും കെപിഎ 123 ടീമും തമ്മിലുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ആസാധാരണ ക്യാച്ചെടുത്തത്. കെഎസ്‌സിഎ ടീം ബാറ്റ് ചെയ്യുമ്പോള്‍ നാലാം ഓവറിലാണ് വിക്കറ്റ് കീപ്പര്‍ അസാധാരണ ക്യാച്ച് എടുത്തത്.
ഇടംകൈയന്‍ പേസറായ ഫിറാസ് മൊഹമ്മദിന്‍റെ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച അഭിലാഷ് യുഎസിന് പിഴച്ചു. അഭിലാഷിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് നേരെ പോയത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് മമ്മുവിന്‍റെ കൈകളിലേക്ക്. എന്നാല്‍ ഫസ്റ്റ് സ്ലിപ്പിലേക്ക് പോയ പന്ത് പിടിക്കാനായി ഡൈവ് ചെയ്ത മുഹമ്മദ് മമ്മുവിന്‍റെ കൈയില്‍ നിന്ന് പന്ത് തെറിച്ച് പോയി.
ഗ്ലൗസില്‍ തട്ടി ഉയര്‍ന്ന പന്ത് പക്ഷെ വീണത് കമിഴ്ന്നടിച്ചു വീണ മുഹമ്മദ് മമ്മുവിന്‍റെ മുതുകത്ത് തന്നെ ആയിരുന്നു. മുതുകത്ത് പന്ത് വീണത് മനസിലാക്കിയ മുഹമ്മദ് മമ്മു അനങ്ങാതെ കിടന്നു. പിന്നീട് പന്ത് ഗ്രൗണ്ടിലേക്ക് ഉരുണ്ട് വീഴാതെ മുതുകില്‍ തന്നെ പിടിച്ചു നിര്‍ത്തി ക്യാച്ച് പൂര്‍ത്തിയാകകി. ക്യാച്ച് കണ്ട ആരാധകരും സഹ കളിക്കാരും മാത്രമല്ല അമ്പയര്‍മാര്‍ പോലും അന്തുവിട്ടുപോയി. കേരള പ്രീമിയര്‍ ലീഗിലെ അസാധാരണ ക്യാച്ച് രാജ്യാന്തര മാധ്യമങ്ങളായ ഡെയ്‌ലി മെയിലിലും ഫോക്സ് സ്പോര്‍ട്സിലും വരെ വാര്‍ത്താവുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെ സി എസ് എ കോഴിക്കോട് ടീം ഏഴോവറില്‍ 32 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗില്‍ കെ പി എ 123, 4.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
We have a winner.
This is the greatest wicket-keeper catch of all-time! 😂
[h/t @kreedajagat] pic.twitter.com/b9EIKH34JV
— That’s So Village (@ThatsSoVillage) November 9, 2023