ഷോപ്പിംഗിന് പോയ ഭാര്യ സഹോദരനൊപ്പം ഒളിച്ചോടി; യുവതി മരിക്കാന്‍ ഉപവാസമെടുത്ത് ഭര്‍ത്താവ്

0
267

ലഖ്നൗ: ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിന് പോയി മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്‍റെ പരാതി. ഉത്തർപ്രദേശിലെ മീററ്റില്‍ ബുധനാഴ്ചയാണ് സംഭവം. 18 മാസം പ്രായമുള്ള മകനെയും കൊണ്ടാണ് യുവതി പോയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താൻ ഭർത്താവ് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഭാര്യ മരിക്കുന്നതു വരെ ഉപവാസമിരിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞു.

മീററ്റിലെ ജാനി മേഖലയിലാണ് സംഭവം. 2019ലാണ് അശോകും പ്രിയയും വിവാഹിതരാകുന്നത്. വിവാഹശേഷം സന്തുഷ്ടകരമായ ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. സഹോദരന്‍ രാഹുലിനൊപ്പമാണ് പ്രിയ ഒളിച്ചോടിയത്. കൂലിപ്പണിക്കാരനായ അശോക് ജോലി കഴിഞ്ഞ് വന്ന ശേഷമാണ് ഭാര്യയുടെ ഒളിച്ചോട്ടവിവരം അറിയുന്നത്. വീട്ടില്‍ വന്ന് രാഹുല്‍ ഭാര്യയെയും മകനെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കര്‍വാ ചൗത്തിന് ഷോപ്പിങ്ങിനായി ഭാര്യയെ താന്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒളിച്ചോട്ടം.

15000 രൂപയും ആഭരണങ്ങളുമായിട്ടാണ് പ്രിയ ഒളിച്ചോടിയതെന്ന് അശോക് ആരോപിച്ചു. സംഭവത്തില്‍ അശോക് പരാതി നല്‍കിയിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മീററ്റ് എസ്.പി കമലേഷ് ബഹാദൂർ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here