ടിക്കറ്റുകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

0
209

മുബൈ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ‘ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് ഇപ്പോഴത്തെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ അടുത്ത വര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുള്ളത്. കമ്പനിയുടെ വെബ്‍സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലോഗിന്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള അധിക സേവനങ്ങളും എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും.

ബംഗളുരു – കൊച്ചി, ബംഗളുരു – കണ്ണൂര്‍, ബംഗളുരു – മംഗളുരു, ബംഗളുരു – തിരുവനന്തപുരം, ചെന്നൈ – തിരുവനന്തപുരം, കണ്ണൂര്‍ – തിരുവനന്തപുരം, ബംഗളുരു – തിരിച്ചറപ്പള്ളി ഉള്‍പ്പെടെ നിരവധി റൂട്ടുകളില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് നിരക്കിളവ് ലഭിക്കും. ഹൈദരാബാദ്, ലക്നൗ, കൊച്ചി, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് അടുത്തിടെ പുതിയ സര്‍വീസുകളും കമ്പനി തുടങ്ങിയിരുന്നു .

ഡിസ്കൗണ്ടുകള്‍ക്ക് പുറമെ ലോയല്‍റ്റി അംഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും, എസ്എംഇകള്‍ക്കും, സായുധ സേനകളിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമെല്ലാം പ്രത്യേക ഓഫറുകളും വെബ്‍സൈറ്റിലൂടെ ലഭ്യമാവുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here