ചരിത്രമെഴുതി ഉ​ഗാണ്ട; ടി20 ലോകകപ്പിലേക്ക് ​യോ​ഗ്യത നേടി; സിംബാബ്‌വെ പുറത്ത്

0
145

ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉ​ഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉ​ഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.

2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്.‌ റുവാണ്ടയായിരുന്നു ഉ​ഗാണ്ടയുടെ എതിരാളികൾ. ഒമ്പത് വിക്കറ്റുകൾക്കാണ് ഉ​ഗാണ്ട റുവാണ്ടയ്ക്കെതിരെ വിജയം കൈവരിച്ചത്. 65 റൺസിന് റുവാണ്ടയെ ഓൾഔട്ടാക്കി ഒമ്പതു ഓവറുകൾ തികയുന്നതി‍ന് മുന്നേ ഒരു വിക്കറ്റ് നഷട്ത്തിൽ വിജയത്തിലേക്ക് ഉ​ഗാണ്ട എത്തി.

അതേസമയം സിംബാബ്‌വെയ്ക്ക് ഈ ലോകകപ്പിലും യോ​ഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്‌വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here