ഡോക്ടറെ ചീത്ത വിളിച്ച കേസ്; ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

0
131

കണ്ണൂര്‍:സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ്, സൗത്ത് നരവ്വൂര്‍ സ്വദേശി ടി.കെ.ദില്‍ഷാ (23)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്സ്പ്രസ്സിലെ യാത്രയ്ക്കിടയിലാണ് അറസ്റ്റ്. കോയമ്പത്തൂരിലേയ്ക്ക് നാടുവിടാനായി തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ദില്‍ഷാന്‍ ട്രെയിനില്‍ കയറിയത്. പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങിനിന്ന യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ദില്‍ഷാന്‍ ആണെന്നു വ്യക്തമായത്. ഇന്നലെ കൂത്തുപറമ്പ് പൊലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആള്‍മാറാട്ടം നടത്തി തലശ്ശേരിയിലെ സുഹൃത്തിന്റെ സഹായത്തോടെ നാടുവിടാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here