കോടതിയിൽ ഇനി ഈ പദം പറയരുത്; പകരം ഈ മൂന്ന് പദങ്ങൾ ഉപയോഗിക്കണമെന്ന് സുപ്രീംകോ‌ടതി

0
176

ന്യൂഡൽഹി : കോടതി വ്യവഹാരങ്ങളിൽ ലൈംഗിക തൊഴിലാളി (സെക്സ് വർക്കർ) എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കി സുപ്രീംകോ‌ടതി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് നിയമപദാവലികളുടെ കൈപ്പുസ്തകത്തിൽ മാറ്റംവരുത്തൽ.

സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതെന്ന് ധ്വനിപ്പിക്കുന്നതാണ് സെക്സ് വർക്കർ പദമെന്ന് ചീഫ് ജസ്റ്രിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ബലപ്രയോഗത്തിലൂടെയും ചതിച്ചും സ്ത്രീകളെ ഇതിലേക്ക് എത്തിക്കുന്നുണ്ട്.

സ്ത്രീകളുമായും ലൈംഗിക ന്യൂനപക്ഷവുമായും ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന വാക്കുകൾ പരിഷ്‌കരിച്ച് ആഗസ്‌റ്റിൽ സുപ്രീംകോടതി കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. പ്രോസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പദങ്ങൾക്ക് പകരം സെക്സ് വർക്കർ എന്നാണ് കൈപ്പുസ്തകത്തിൽ ചേർത്തത്. എന്നാൽ ഇതും പാടില്ലെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

പകരം ചേർത്ത മൂന്ന് പദങ്ങൾ
1. മനുഷ്യക്കടത്തിലെ അതിജീവിത (ട്രാഫിക്ഡ് സർവൈവർ)

2. വാണിജ്യ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ (വുമൻ എൻഗേജ്ഡ് ഇൻ കൊമേഴ്സ്യൽ സെക്ഷ്വൽ ആക്റ്റിവിറ്റി)​

3. വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ (വുമൻ ഫോഴ്സ്ഡ് ഇന്റു കൊമേഴ്സ്യൽ സെക്ഷ്വൽ എക്സ്‌പ‌്ളോയിറ്റേഷൻ)​

LEAVE A REPLY

Please enter your comment!
Please enter your name here