Thursday, January 23, 2025
Home Latest news നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടർ

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടർ

0
121

കാസര്‍ഗോഡ്: നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ഉത്തരവുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ നിര്‍ദേശമില്ല. കളക്ടര്‍ എന്ന നിലയില്‍ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ സാന്നിധ്യം സഹായിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും കളക്ടര്‍ കെ.ഇമ്പശേഖര്‍ പ്രതികരിച്ചു.

നവംബര്‍ 18, 19 തീയതികളിലാണ് കാസര്‍ഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയാണ് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ ഡ്യൂട്ടി നല്‍കിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here