കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസിലേക്ക് പോയി; തെലങ്കാനയില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി

0
176

പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസിലേക്ക് പോയതിനാല്‍ തെലങ്കാനയില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി. തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച മാത്രമാണ്ബാക്കിയുള്ളത്.തെരഞ്ഞെടുപ്പ് പ്രതിക തയാറാക്കാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്മിറ്റി ചെയര്‍മാന്‍ വിവേക് വെങ്കടസ്വാമി കോണ്‍ഗ്രസിലേക്ക് പോയതോടെ നിശ്ചലാവസ്ഥയിലാണ്.

കഴിഞ്ഞ മാസമാണ് 29 അംഗ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബി.ജെ.പി വിവേക് വെങ്കട്‌സ്വാമിയെ നിയമിച്ചത്. കമ്മിറ്റിയുടെ കണ്‍വീനറോ ജോയിന്റ് കണ്‍വീനറോ പോലും സജീവമല്ല.

ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവില്‍ അംഗമായിരുന്ന വിവേക് കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ചേന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച വിവേകിന്റെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.

വിവേകിന്റെ രാജിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോമാട്ടിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. പാര്‍ട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തലവനായിരുന്നു അദ്ദേഹം. നടിയും മുന്‍ എം.പിയുമായ വിജയശാന്തിയെ സമരസമിതി അധ്യക്ഷയായി നിയമിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയശാന്തിയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.ബി.ജെ.പി ദേശീയ റെവസ് പ്രസിഡന്റ് ഡി.കെ.അരുണയെ ഇന്‍ഫ്‌ലുവന്‍സര്‍ ഔട്ട്‌റിച്ച് കമ്മിറ്റിയുടെ തലവനായി നിയമിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അരുണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here