ടിപ്പുവിനെ അപമാനിച്ച്​ പോസ്റ്ററുകൾ; കർണാടകയിൽ സുരക്ഷ ശക്​തമാക്കി പൊലീസ്​

0
97

ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ കർണാടകയിൽ പ്രതിഷേധം. ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പൊലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​.

ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വാട്​സ്ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്​. സംഭവത്തിൽ ചിക്കോടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി എസ്​.പി സിബി ഗൗഡയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 50ലധികം പൊലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​.

ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന്​ ടിപ്പു സുൽത്താൻ ജയന്തി നടത്തുന്ന പശ്ചാത്തലത്തിൽ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 വരെയാണ് നിരോധനാജ്ഞ.

ഒന്നാം സിദ്ധാരാമയ്യ സർക്കാർ ടിപ്പു ജയന്തി 2015ൽ ഔദ്യോഗികമായി നടത്തിയിരുന്നു. വിമർശങ്ങളും പ്രതിഷേധവും നേരിട്ടായിരുന്നു സർക്കാർ മുന്നോട്ട് പോയത്. പിന്നീട് അധികാരത്തിലെത്തിയ ബി.എസ്.യദ്യൂരപ്പ സർക്കാർ 2019ൽ ടിപ്പു ജയന്തി റദ്ദാക്കി ഉത്തരവിറക്കി.

രണ്ടാം സിദ്ധാരാമയ്യ സർക്കാറാവട്ടെ ടിപ്പു ജയന്തി ആയിട്ടും നിരോധം പിൻവലിച്ചിട്ടില്ല. ഇതിന്‍റെ പശ്ചാത്തലത്തിൽ ശ്രീരംഗപട്ടണത്ത് പ്രകടനങ്ങൾ പാടില്ലെന്നും പ്രകോപന എഴുത്തോ ചിത്രങ്ങളോ അടങ്ങിയ ടീഷർട്ട് ധരിക്കരുതെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here