ജീപ്പിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് പൈവളികെ സ്വദേശിയായ വിദ്യാർത്ഥി

0
476

കാസർകോട്: ജീപ്പിന് പിന്നിൽ സ്കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്പള പൈവളികെ ലാൽബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ – ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാർത്ഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് അപകടം.പള്ളിയിലെ ഇമാമിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്കൂട്ടിയിൽ പിന്നിലിരുന്ന് പോയതായിരുന്നു. മുമ്പിൽ പോവുകയായിരുന്ന ജീപ്പ് ഒരു വളവിൽ പെട്ടെന്ന് ബ്രേയ്ക്കിട്ടതാണ് അപകട കാരണം. സഹോദരങ്ങൾ: ഇഫത്, ഇഫ്താഹ്, ഇഫ്ലാഹ്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here