പാഠം പഠിപ്പിച്ച് സൗദി അറേബ്യ, ഇനിയൊരു പ്രവാസിക്കും ഇങ്ങനെ ചെയ്യാൻ തോന്നരുത്; ഇന്ത്യക്കാരന് 66 കോടി രൂപ പിഴ

0
292

റിയാദ്: ഇസ്ലാം മതവിശ്വാസികൾ പുണ്യഭൂമിയായി കണക്കാക്കുന്ന സൗദി അറേബ്യയിലെ മക്ക മരുഭൂമിയിൽ മലിന ജലം ഒഴുക്കിയ ഇന്ത്യൻ പ്രവാസിക്കെതിരെ കർശന നടപടി. അറസ്റ്റ് ചെയ്ത പ്രവാസിക്ക് കോടിക്കണക്കിന് രൂപയാണ് സൗദി ഭരണകൂടം പിഴയായി വിധിച്ചത്. രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് നവംബർ 11ന് അറസ്റ്റ് ചെയ്തത്.

സംസ്‌കരിക്കാത്ത മലിനജലം ഒഴുക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് എൻവയർമെന്റൽ സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്സ് (എസ്എഫ്ഇഎസ്) അറിയിച്ചു. പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രവർത്തിയാണ് ഇയാൾ ചെയ്തതെന്ന് സ്‌പെഷ്യൽ ഫോഴ്സ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ഇയാൾക്ക് സൗദി അറേബ്യയുടെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുമെന്നും പോസ്റ്റിൽ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി 66 കോടിയോളം ഇന്ത്യൻ രൂപ പിഴയായി വിധിച്ചത്. ഇതോടൊപ്പം 10 വർഷം തടവും വിധിച്ചു.

സൗദി അറേബ്യയുടെ നിയമപ്രകാരം, ശുദ്ധീകരിക്കാത്ത മലിനജലം നിയോഗിക്കാത്ത പ്രദേശങ്ങളിൽ ഒഴിച്ചാൽ 30 ദശലക്ഷം സൗദി റിയാൽ (66,88,42,778 രൂപ) വരെ പിഴയോ 10 വർഷം വരെ തടവോ ലഭിക്കാം. ചില കേസുകളിൽ ഇവ രണ്ടും പ്രതികൾക്ക് ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതേസമയം, പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് സൗദി ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here