ഇന്ന് മുതൽ ദുബൈയിൽ വിമാനമിറങ്ങുന്നവർ ശ്രദ്ധിക്കുക; പാസ്‌പോർട്ടിൽ ഈ മാറ്റം കാണാം

0
171

ദുബൈ: ദുബൈയുടെ ആകാശത്ത് വിസ്മയങ്ങൾ വിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് മുതൽ ദുബൈയിലിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്പെഷ്യൽ സ്റ്റാമ്പ് പതിച്ച് തുടങ്ങി. ദുബൈ എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. നവംബർ ആറ് മുതൽ 18 വരെയാണ് ഈ സ്റ്റാംപ് പതിപ്പിക്കുക.

ദുബായ് എയർഷോയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക സ്റ്റാംപാണ് പാസ്‌പോർട്ടിൽ സ്ഥാപിക്കുക. ദി ഫ്യൂചർ ഓഫ് ദ് എയറോസ്പേസ് ഇൻ‍ഡസ്ട്രി എന്ന് മുദ്രണം ചെയ്ത സ്റ്റാംപാണ് പതിപ്പിക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ദുബൈ വേൾഡ് സെൻട്രലിലൂടെയും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പാസ്‌പോർട്ടിലും സ്‌പെഷ്യൽ സ്റ്റാമ്പ് ലഭ്യമാകും.

ഈ മാസം 13 മുതൽ 17 വരെയാണ് എയർ എയർഷോ. നടക്കുക. എയർഷോയുടെ 18ാമത് പതിപ്പ് ദുബൈ വേൾഡ് സെൻട്രലിൽ വച്ചാണ് നടക്കുക. 95 രാജ്യങ്ങളിൽ നിന്ന് 1400 പ്രദർശകരാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ഇവരിൽ 400ഓളം ദുബൈ എയർ ഷോയിൽ പുതുമുഖങ്ങളാണ്. വ്യോമയാന മേഖലയിലെ 80ഓളം സ്റ്റാർട്ടപ്പുകളും എയർഷോയുടെ ഭാഗമാകുന്നുണ്ട്. 180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും.

ദുബൈ എയർപോർട്ടും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്‌സും സഹകരിച്ചാണ് ഈ കാലയളവിൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പ്രത്യേക സ്വീകരണം നൽകുന്നത്. വ്യോമയാന രംഗത്ത് മുന്നേറ്റം നടത്തുന്നതിലും ടൂറിസത്തിലും വ്യോമ ഗതാഗതത്തിനുമുള്ള പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ ദുബായ് എയർഷോ വഹിക്കുന്ന പ്രധാന്യം വ്യക്തമാക്കിയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here