‘സച്ചിൻ ടെണ്ടുൽക്കറിന്റെ മകളുമായി പ്രണയത്തിലാണോ?’; ചോദ്യത്തിന് ശുഭ്മാൻ ഗില്ലിന്റെ മറുപടി

0
214

ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്കറിന്റെ പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം.

കാരണമാകട്ടെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും. സാറാ ടെണ്ടുൽക്കറും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന് ഇതിനകം നിരവധി സെലിബ്രിറ്റികളും ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്.

അടുത്തിടെ, കോഫീ വിത്ത് കരണിൽ ബോളിവുഡ് നടി സാറാ അലിഖാനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്നായിരുന്നു സാറയോടുള്ള ചോദ്യം.

എന്നാൽ, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ മറുപടി. ഇതോടെ, ശുഭ്മാൻ ഗില്ലിന്റെ കാമുകി സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറയാണെന്ന് ആരാധകർ ഉറപ്പിച്ചു.

കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവരാൻ തുടങ്ങിയതോടെ കാര്യങ്ങൾ ഏതാണ്ട് ഉറപ്പായി. എന്നാൽ, സാറയോ ഗില്ലോ ഇതുസംബന്ധിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല.

ഇതിനിടയിലാണ് ശുഭ്മാൻ ഗില്ലിന്റ ഒരു അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാറയുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് ‘ഒരുപക്ഷേ’ എന്നാണ് ഗില്ലിന്റെ മറുപടി.

ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ സാറയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here