യുഎഇ ദേശീയദിനം: രണ്ടായിരത്തോളം തടവുകാർക്ക് മോചനം നൽകി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് സുൽത്താനും

0
110

ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്കാണ് ദേശീയദിനത്തോട് അനുബന്ധിച്ച് പൊതുമാപ്പ് നൽകിയത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 475 തടവുകാർക്ക് മോചനം നൽകി.

മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും ഒരിക്കൽ കൂടി അവസരം നൽകാനുള്ള ഭരണാധികാരിയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് മാപ്പ് എന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പും സ്ഥിരതയും നിലനിർത്താനുള്ള ഷാർജ ഭരണാധികാരിയുടെ നടപടിയെ ഷാർജ പൊലിസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി നന്ദി പറഞ്ഞു.

മാപ്പു ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here