ചില്ലറയല്ല, വളരെയധികം അടുത്ത ബന്ധം! ലോകകപ്പ് കിരീടനേട്ടത്തിന് പിന്നിലെ രസകരമായ രഹസ്യം ഇങ്ങനെ

0
210

അഹമ്മദാബാദ്: ക്യാപ്റ്റന്‍മാരുടെ വിവാഹവും ലോകകപ്പും തമ്മില്‍ എന്ത് ബന്ധം?. ഓസ്‌ട്രേലിയയുടെ ആറാം കിരീട നേട്ടത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ആ കൗതുകത്തിലേക്കാണ് ഇനി. ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നേടിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടത്രേ. അത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വിവാഹമുമായി ബന്ധപ്പെട്ടാണ്. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന രസകരമായ ആ ചരിത്രം ഇതിന് ഉത്തരം നല്‍കും.

2002 ലാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കിപോണ്ടിംഗിന്റെ വിവാഹം. തൊട്ടടുത്ത വര്‍ഷത്തെ ലോകകപ്പില്‍ റിക്കിപോണ്ടിംഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്ക് മൂന്നാം കിരീടം. 2010ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തിലേക്ക് സാക്ഷി സിംഗെത്തി. 2011 ലോകകപ്പില്‍ ഇന്ത്യ വാങ്കഡേയില്‍ കിരീടമുയര്‍ത്തി. തീര്‍ന്നില്ല, 2019 ല്‍ ഇംഗ്ലണ്ട് കിരീടം നേടിയതിലും ഉണ്ട് ഇതേ കൗതുകം. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിവാഹിതനായപ്പോള്‍ തൊട്ടടുത്ത വര്‍ഷം രാജ്യത്തിന് കന്നി കീരീടം.

ഓസ്‌ട്രേലിയയുടെ ആറാം കീരീട നേട്ടത്തെ കുറിച്ച് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലലോ..ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് വിവാഹിതനായത് കഴിഞ്ഞ വര്‍ഷം. പതിവ് തെറ്റിക്കാതെ ലോകകിരീടം കമ്മിന്‍സിന്റെ കൈയില്‍.

ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി.

ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here